Sunday, May 19, 2024
spot_img

ഇനി സൂര്യൻ! ചരിത്രനിമിഷത്തിനൊരുങ്ങി ഐഎസ്ആർഒ; ആദിത്യ എൽ 1 വിക്ഷേപണം നാളെ രാവിലെ11:50 ന്; കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും

ചെന്നൈ: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യ എൽ 1 വിക്ഷേപണത്തിന് സജ്ജമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും നാളെ രാവിലെ 11:50 നാണ് ആദിത്യ എൽ 1ന്റെ വിക്ഷേപണം നടക്കുക. വിക്ഷേപണ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും.

വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് കഴിഞ്ഞ ദിവംസം അറിയിച്ചിരുന്നു. റിഹേഴ്സൽ പൂർത്തിയായതായും റോക്കറ്റും സാറ്റലൈറ്റും തയാറാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങൾ കണ്ടെത്തുക, സൗരകൊടുങ്കാറ്റിന്റെ ഫലങ്ങൾ എന്തെല്ലാമെന്ന് വിലയിരുത്തുക എന്നിവയാണ് ദൗത്യം മുന്നോട്ട് വെയ്‌ക്കുന്ന ലക്ഷ്യം. ഇതിന് പുറമേ സൗര വികിരണങ്ങൾ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും പഠിക്കും.

നാല് മാസത്തെ യാത്ര, അതായത് 125 ദിവസമെടുത്താകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാകും ഉപഗ്രഹമെത്തുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു അഥവാ എൽ1 കേന്ദ്രീകരിച്ചാകും ആദിത്യയുടെ യാത്ര. ബഹിരാകാശ നിരീക്ഷണ കേന്ദ്രമായാകും ഉപഗ്രഹം പ്രവർത്തിക്കുക.

Related Articles

Latest Articles