Friday, May 17, 2024
spot_img

സനാതനധർമ്മത്തിൻ്റെ ദിവ്യസന്ദേശം പകരണം ! ആർഷവിദ്യാസമാജം സനാതനധർമ്മപ്രചാരകരെ തേടുന്നു ! അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആർഷവിദ്യാസമാജം സനാതനധർമ്മപ്രചാരകരെ തേടുന്നു. വിദഗ്ദ്ധ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം നടത്തുക. മതപരിവർത്തനമടക്കമുള്ള ബ്രെയിൻ വാഷിംഗിന് വിധേയരായവരെ തിരികെ സനാതനധർമ്മത്തിലേയ്ക്ക് എത്തിക്കുക എന്നതാണ് പ്രചാരകരുടെ ദൗത്യം.

പ്രചാരകരുടെ യോഗ്യത പ്രവർത്തിക്കുവാൻ കഴിയുന്ന വിധത്തിൽ ആരോഗ്യം ഉണ്ടായിരിക്കണം എന്നതാണ്. സനാതനധർമത്തോടുള്ള കൂറും പ്രതിബദ്ധതയും സംഘടനാ സംവിധാനത്തിൽ ആത്മാർത്ഥമായി അച്ചടക്കത്തോടെ ചിട്ടയിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം.
മതം, പ്രായം, ലിംഗം, വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രശ്നമല്ല. പാർട്ട് ടൈം ആയി പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: Google registration form link: https://docs.google.com/forms/d/e/1FAIpQLSd5UcO8nING7F3LlV9olmwrvjOe5Ualam-lwcicJ6j1rpyhDg/viewform?usp=sf_link

മുകളിൽ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ ബയോഡാറ്റ – 8921461499/9164848216 എന്ന നമ്പറിലേയ്ക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്.

Related Articles

Latest Articles