Friday, March 29, 2024
spot_img

പ്ലാന്‍ ചെയ്ത് തോറ്റ് പോയ ആളാണ് ഞാൻ ” എന്നെ പോലെ പ്ലാൻ ചെയ്ത വേറെ ഒരാൾ ഉണ്ടാവില്ല , ഇനി ഞാന്‍ ചെയ്യുന്നത് ബംബര്‍ ഹിറ്റായിരിക്കും, വികാരഭരിതനായി നടൻ ബാല

കൊച്ചി : പ്ലാന്‍ ചെയ്ത് തോറ്റുപോയ ആളാണ് താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ബാല.തന്നെപോലെ പ്ലാന്‍ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ലെന്നും എല്ലാം ശരിയാവുമെന്നും ബാല പറഞ്ഞു.ഫാമിലി ലൈഫിലെ ചെറിയ പ്രശ്നങ്ങൾ മാനസീകമായി തന്നെ തളർത്തിയെന്നും അതിന് ശേഷം മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വെച്ചുവെന്നും മാനസികമായി എനിക്ക് അഭിനയിക്കാന്‍ പറ്റിയിരുന്നില്ലെന്നും ബാല പറഞ്ഞു.

സംസ്‌കൃതത്തില്‍ പടം ചെയ്തു. ലൂസിഫര്‍, പുലിമുരുകന്‍, എന്ന് നിന്റെ മൊയ്തീന്‍, ഷെഫീക്കിന്റെ സന്തോഷം എല്ലാം ഹിറ്റല്ലേ എന്നും ബാല ചോദിച്ചു.ഫേസ്ബുക്ക് എടുത്ത് നോക്ക് എത്ര മില്യണ്‍സുണ്ടെന്ന്. ഇരുപത് സ്‌ക്രിപ്റ്റിന് മുകളില്‍ എന്റെ അടുത്ത് വന്നു. നിര്‍മാതാക്കളേയും കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തൃപ്തനല്ലാത്തത് കൊണ്ട് ചെയ്തില്ല. ഇനി ഞാന്‍ ചെയ്യുന്നത് ബംബര്‍ ഹിറ്റായിരിക്കുമെന്നും വികാരഭരിതനായി ബാല പറഞ്ഞു. അതേസമയം ഉണ്ണി മുകുന്ദന്‍ തന്റെ ശത്രുവല്ലെന്നും ഇതുവരെ അങ്ങനെ കരുതിയിട്ടില്ലെന്നും അന്നും ഇന്നും എന്നും താന്‍ പറയുന്നത് ഉണ്ണി തന്റെ സഹോദരന്‍ ആണെന്നും ബാല കൂട്ടിച്ചേർത്തു.

Related Articles

Latest Articles