Friday, May 10, 2024
spot_img

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍എസ്‌എസ് :പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുളള നീക്കമെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍എസ്‌എസ് രംഗത്ത്.

കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എയ്ഡഡ് മേഖലയുടെ നടത്തിപ്പില്‍ ഭരണപരമായും രാഷ്ട്രീയമായും കൂടുതല്‍ ആധിപത്യം ഉണ്ടാക്കുവാനുള്ള ഗൂഢ ലക്ഷ്യം ഇതിന് പിന്നിലില്ല എന്ന് സര്‍ക്കാരിന് പറയാനാകുമോ എന്ന്‌ കുറിപ്പില്‍ എന്‍എസ്‌എസ്‌ ചോദിക്കുന്നു.

ഈ തെറ്റായ നീക്കത്തെ നിയമപരമായും അല്ലാതെയും നേരിടേണ്ട ബാദ്ധ്യത പതിറ്റാണ്ടുകളായി പൊതു വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നും അവരോടൊപ്പം ഇക്കാര്യത്തില്‍ എന്‍എസ്‌എസ്‌ ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Related Articles

Latest Articles