Wednesday, September 23, 2026

എന്‍.എസ്.എസ്സിനോടുള്ള സര്‍ക്കാര്‍ സമീപനം തിരുത്തണം; ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും, തുറന്നടിച്ച് സുകുമാരന്‍ നായര്‍

കോട്ടയം: മന്നം ജയന്തി ദിനത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും ചില കാര്യങ്ങളില്‍ എന്‍.എസ്.എസ്സിനോട് തെറ്റായ സമീപനമാണ് കൈക്കൊള്ളുന്നത്. ഈ സമീപനം അവര്‍ തിരുത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം അവര്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെയാണ് എന്‍.എസ്.എസ് കാണുന്നത്. സര്‍ക്കാറിന്‍റെ ശരിയായ നടപടികള്‍ അംഗീകരിക്കുക‍യും തെറ്റായ നയങ്ങളെ മാത്രം വിമര്‍ശിക്കുകയുമാണ് ചെയ്തുവരുന്നത്.

മന്നത്തു പദ്മനാഭന്‍റെ ജന്മദിനമായ ജനുവരി രണ്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് പൊതു അവധിദിനമായി പ്രഖ്യാപിച്ചത്. ഈ അവധി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ടിന്‍റെ പരിധിയില്‍ കൂടി കൊണ്ടുവരണമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാറിനോട് ഉന്നയിച്ചത്. ഈ ആവശ്യം പലതവണ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തള്ളിയ സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ട്. പക്ഷേ, ഇക്കൂട്ടര്‍ നവോത്ഥാന നായകനായി ചിലയിടത്തൊക്കെ അദ്ദേഹത്തിന്‍റെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഇരട്ടത്താപ്പു നയം ജനങ്ങള്‍ മനസ്സിലാക്കുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Latest Articles