Tuesday, September 22, 2026

നമ്പർ 18 ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ പോക്‌സോ കേസ്

കൊ​ച്ചി: കൊ​ച്ചി​യി​ലെ മോ​ഡ​ലു​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ നമ്പർ 18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ പോ​ക്‌​സോ കേ​സ്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും പ​രാ​തി​യി​ലാ​ണ് പോലീസ് ന​ട​പ​ടി എടുക്കുന്നത്. ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ റോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ഇവര്‍ നല്‍കിയ പരാതി.

റോ​യി​യു​ടെ സു​ഹൃ​ത്ത് സൈ​ജു ത​ങ്ക​ച്ച​നും ഒ​രു യു​വ​തി​ക്കു​മെ​തി​രെ​യും പ​രാ​തി​യു​ണ്ട്. റോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും മ​റ്റ് ര​ണ്ട്​പേ​ര്‍ ഇ​തി​ന് കൂട്ടുനിന്നു എന്നുമാണ് പ​രാ​തി.

Related Articles

Latest Articles