Tuesday, October 27, 2026

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; ബസിൽ കയറി ഡ്രൈവറെ തല്ലി യുവതി

വിജയവാഡ: ആന്ധ്രായിൽ സ്കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച് ട്രാൻസ്പോർട്ട് ബസിന്റെ ഡ്രൈവറെ ബസിൽ കയറി തല്ലി യുവതി.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ബസിൽ കയറി യുവതി തല്ലുന്ന വീഡിയോ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വീഡിയോയ്ക്ക് പിന്നാലെ ഡ്രൈവറുടെ പരാതിയെ തുടർന്ന് 28 വയസുകാരി നന്ദിനിക്കെതിരെ പോലീസ് കേസെടുത്തു. നന്ദിനി തെറ്റായ ദിശയിലൂടെ സ്കൂട്ടർ ഓടിച്ച് വരികയായിരുന്നു. ബസിന്റെ മുന്നിൽപ്പെട്ടതോടെ മാറ്റിത്തരാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് സമയം കാത്തിരിക്കൂ എന്നായിരുന്നു ഡ്രൈവറിന്റെ മറുപടി.

ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിന് ഉള്ളിൽ കയറി ഡ്രൈവറെ തല്ലുകയായിരുന്നു. ബസ് ഡ്രൈവർ മുസലയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

Related Articles

Latest Articles