Saturday, October 31, 2026

വയറിൽ ‘786’ എന്ന സംഖ്യ; ആടിന് 1 കോടി രൂപ വിലയിട്ട് ആളുകള്‍, വിൽക്കില്ലെന്ന് ഉടമയായ ആട്ടിടയൻ

കേവലമൊരു കുഞ്ഞാടിന് ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് ആളുകൾ പിന്നാലെ കൂടിയിട്ടും വിൽക്കാൻ തയ്യാറാകാതെ ഉടമയായ ആട്ടിടയൻ. രാജസ്ഥാനില്‍ നിന്നുള്ള ആട്ടിടയനായ രാജു സിങ് തന്റെ ആടുമായി ആണ് വമ്പൻ വാഗ്ദാനങ്ങൾ നിരസിച്ചു കൊണ്ട് ആട് തന്റെ അരുമയാണെന്നും അതിനെ വില്‍ക്കില്ലെന്നും നിലപാടെടുത്തത്.

ആടിന്റെ വയറിന്‍മേലുള്ള ‘786’ എന്ന സംഖ്യയാണ് ആടിനെ ഇത്രയും വിലപിടിപ്പുള്ളതാക്കിയത്.ഗ്രാമത്തിലെ മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവർ പറയുന്നത് ഇതൊരു പവിത്രമായ സംഖ്യയാണെന്നാണ്. ഇതോടെ രാജു ആടിനെ വിൽക്കുന്നില്ലെന്ന തീരുമാനത്തിലെത്തി.

ഒരു വയസുമാത്രമായ ആടിന് 70 ലക്ഷം മുതൽ 1 കോടി രൂപവരെയാണ് വിലപറയുന്നത്. സുരക്ഷാ കാരണങ്ങളാൽ ആടിനെ വീടിനകത്ത് മാറ്റിയിരിക്കുകയാണ്. മറ്റ് ആടുകൾക്ക് നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി മാതളനാരങ്ങ, പപ്പായ, തിന, പച്ച പച്ചക്കറികൾ എന്നിവയാണ് ഈ ആടിന് ഭക്ഷണമായി നൽകുന്നത്.

Related Articles

Latest Articles