Sunday, May 5, 2024
spot_img

ചെറുകിട സംഭരംഭകരെ പിടിച്ചുയർത്തി പ്രധാനമന്ത്രി മുദ്ര ലോണ്‍ യോജന; ലോൺ വിതരണത്തിൽ ഒന്നാമതായി കർണാടക

ബെം​ഗളുരു: പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ യോജന പ്രകാരം ഏറ്റവും കൂടുതല്‍ ലോണ്‍ അനുവദിച്ചത് കര്‍ണ്ണാടകയില്‍. കൂടാതെ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്ബത്തിക വര്‍ഷം 6,906.12 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്‌എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരം മുദ്ര ലോണ്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതും പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചതും കര്‍ണാടകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാല്‍ ഏറ്റവും മുന്നിലെത്തിയ കര്‍ണ്ണാടകക്ക് തൊട്ടു പിന്നാലെ 6,405.69 കോടി രൂപ വായ്പ നല്‍കി രാജസ്ഥാന്‍ രണ്ടാമതും 6,068.23 കോടി നല്‍കി ഉത്തര്‍പ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നല്‍കി മഹാരാഷ്ട്ര നാലാം സ്ഥാനത്തുമുണ്ട്. ഇത്തരത്തില്‍ കര്‍ണ്ണാടകയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് ലോണ്‍ നല്‍കിയത്.‌ ഇത്തരത്തില്‍ സംസ്ഥാനത്തുള്ള 9,75,873 ആളുകള്‍ക്കാണ് പ്രയോജനം ലഭിയ്ച്ചത്.

കര്‍ണ്ണാടകയില്‍ തന്നെ കൂടുതലായി ബെം​ഗളുരു, മൈസുരു എന്നിവിടങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ വര്‍ധിച്ചതും, കോവിഡ് സമയത്ത് പോലും ജനങ്ങള്‍ സംരംഭകരായി ഇവിടങ്ങളില്‍ മാറിയതും , താങ്ങായി സര്‍ക്കാര്‍ ഇവരുടെ കൂടെ നിന്നതും മുദ്ര ലോണ്‍ ജനപ്രിയമായതിന്റെ കാരണങ്ങള്‍. എന്നാല്‍ നിലവിലുള്ള ചെറുകിട സംരംഭങ്ങളെ പുനരുജ്ജീവിക്കാനായി പോലും ജനങ്ങള്‍ ഇന്ന് ആശ്രയിക്കുന്നത് മുദ്ര ലോണിനെയാണ്.

Related Articles

Latest Articles