Thursday, October 8, 2026

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടം: മരണം 13 ആയി

മസ്‌കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ 13 ആയി ഉയർന്നു. അപകടത്തിന്റെ അവിശിഷ്‍ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്‍ചയായിരുന്നു ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ആരിദ് പ്രദേശത്ത് അപകടമുണ്ടായത്. ഇവിടെ ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് മേൽ പാറ ഇടിഞ്ഞു വീഴുകയായിരുന്നു.

11 മൃതദേഹങ്ങള്‍ അപകടശേഷം കണ്ടെത്തിയിരുന്നു. എന്നാൽ, ഇനിയും ഒരാളെ കൂടി കണ്ടെത്താൻ ഉണ്ട്. യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. പതിനാലു പേരായിരുന്നു പാറ ഇടിഞ്ഞുവീണ അവശിഷ്‍ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയത്. അപകടമുണ്ടായി അൽപ്പസമയത്തിനകം പരിക്കുകളോടെ അഞ്ച് പേരെ രക്ഷിച്ചിരിന്നു.

Related Articles

Latest Articles