Monday, April 29, 2024
spot_img

അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്തു; സർക്കാർ ഉദ്യോഗസ്ഥന് കടുത്ത ശിക്ഷ വിധിച്ച് ഒമാൻ ഭരണകൂടം

മസ്‌ക്കറ്റ്: അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 5 വർഷം തടവും 12 ലക്ഷം ഒമാനി റിയാൽ പിഴയും ശിക്ഷയായി വിധിച്ച് ഒമാൻ. കൂടാതെ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഭാവിയിൽ സർക്കാർ ജോലികൾ നേടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഒമാനിലെ അനാഥർക്കും മറ്റ് കുട്ടികൾക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഇയാൾക്ക് കള്ളപ്പണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ശിക്ഷ ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷം ജയിൽ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസിൽ ഇയാൾക്ക് ലഭിച്ചത്.

Related Articles

Latest Articles