Friday, May 17, 2024
spot_img

ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല,ഫോൺ എടുക്കില്ല, നടന്‍ സൗബിന്‍ ഷാഹിറിനെതിരെ ആരോപണങ്ങളുമായി ഒമർ ലുലു

സിനിമയിൽ തിളങ്ങി വരുന്ന നടനാണ് സൗബിന്‍ ഷാഹിർ.ചിരി സിനിമകളിലും അല്ലാതെയും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സബ്ബിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. സൗബിനെ ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ലന്നും ഫോണ്‍ എടുക്കാറില്ലന്നുമാണ് ഒമര്‍ ലുലു പറയുന്നത്. മുതിര്‍ന്ന താരങ്ങള്‍ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാൽ യുവ നടന്മാര്‍ക്കാണ് പ്രശനമെന്നും ഒമര്‍ ലുലു ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ വരുന്ന പുതുമുഖങ്ങളാണ് പ്രശ്‌നമെന്നും എന്റെ സിനിമയില്‍ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു മുകേഷ് , ഉര്‍വ്വശി തുടങ്ങിയവരൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും . ഇവരൊക്കെ വരുന്ന സമയം നമ്മളുടെ അടുത്ത് പറയുമെന്നും അതിന് അനുസരിച്ച് ആണ് ഷൂട്ട് നടത്തുന്നതെന്നും ഒമർ പറയുന്നു.എന്നാൽ ഇന്ന് പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കാറില്ലെന്നുമാണ് ഒമർ ഉന്നയിക്കുന്ന വാദം.

Related Articles

Latest Articles