Friday, January 2, 2026

ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ മാത്രം ലക്ഷ്യം വെച്ചാണ്; മുസ്ലീം സമുദായക്കാര്‍ കട അടച്ചിടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഒമര്‍ ലുലു

മുസ്ലിം സമുദായക്കാർ നോമ്പിന്റെ ഭാഗമായി കട അടച്ചിടുന്നതിനെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികള്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഒമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

ഇതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഉമറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഭീക്ഷണിയുമായി മതതീവ്രവാദികള്‍ രംഗത്തെത്തിയത്തോടെ അദേഹം വിശദീകരണം നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടൻ ഉന്നക്കായ,നോമ്പ് ആണ് കാരണം എനിക്ക്‌ വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാൻ ഇല്ലാ.
നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോർഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണെന്ന്.

Related Articles

Latest Articles