Tuesday, May 14, 2024
spot_img

രാജ്യത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനത്തിലേക്ക്; ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് വർധിക്കുന്നു; ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി: കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ രാജ്യത്ത് ഒമിക്രോണ്‍ (Omicron) സമൂഹ വ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് സമിതി വിലയിരുത്തുന്നത്. ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നഗരങ്ങളിൽ ഒമൈക്രോൺ കേസുകൾ കുത്തനെ വർധിക്കുകയാണെന്നും രോഗ വ്യാപനം രൂക്ഷമായാൽ രോഗികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധ സമിതിയായ INSACOG ബുള്ളറ്റിനിൽ വ്യക്തമാക്കി. ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു. ‘ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles

Latest Articles