ദില്ലി: കരസേനാ ദിനത്തിൽ സൈനികർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും (Army Day Wish By PM Modi). ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്. ദേശസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പരമപ്രധാന സ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്.
രാഷ്ട്രപതിയുടെ ട്വീറ്റ് ഇങ്ങനെ:
“വിശിഷ്ട ദിവസത്തിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ ആശംസകളും അറിയിക്കുന്നു.
ദേശസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന് പരമപ്രധാന സ്ഥാനമാണുള്ളത്. അതിർത്തി കാക്കുന്നതിലും സമാധാനപാലനത്തിലും നമ്മുടെ സൈനികർ ത്യാഗവും ശൗര്യവും തികഞ്ഞ പ്രൊഫഷണലിസവുമാണ് പ്രകടിപ്പിക്കുന്നതെന്നും” രാഷ്ട്രപതി ട്വീറ്റിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്:
“ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിലാണ് ഇന്ത്യൻ സൈന്യം അറിയപ്പെടുന്നത്. ദേശസുരക്ഷയ്ക്കായുളള സൈന്യത്തിന്റെ അമൂല്യ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി കുറിച്ചു.
അതേസമയം രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും പുറമെ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ശൗര്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും പേരിൽ പ്രശസ്തമാണ് നമ്മുടെ സൈന്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കാനുളള അവരുടെ പ്രതിബദ്ധത അചഞ്ചലമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

