Friday, May 24, 2024
spot_img

കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പോലീസ് നിയമോപദേശം തേടും

വൈക്കം: കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ പോലീസ് നിയമോപദേശം തേടും. അതിനു ശേഷമേ പോലീസ് അപ്പീല്‍ നല്‍കുന്ന കാര്യം തീരുമാനിക്കൂ. അതിജീവിതയുടെ മൊഴി കോടതി തള്ളിയത് നിസാര പൊരുത്തക്കേടുകളുടെ പേരിലാണ്. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി സ്വീകരിച്ചില്ല. കൂടാതെ വാദിഭാഗം സാക്ഷികളെ കോടതി വിശ്വാസത്തിലെടുതതുമില്ലെന്നാണ് വിലയിരുത്തല്‍.

ബിഷപ്പ് ഫ്രാങ്കോ കേസിലെ വിധിന്യായം പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതാണ് . അതിജീവിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ വീഴ്ചപറ്റി. സന്യാസി സമൂഹത്തിന്‍റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും വിധിന്യായത്തില്‍ പറയുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ കന്യാസ്ത്രീ കണ്ടതിലും വിധിന്യായത്തിൽ വ്യക്തത വരുത്തുന്നുണ്ട്.

ബലാല്‍സംഗം ചെയ്യപ്പെട്ടതായി തന്നോട് പറഞ്ഞിട്ടില്ല എന്ന് കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിയും മറ്റും തന്നെ വന്നു കണ്ടത് സിറോ മലബാര്‍ സഭയില്‍ ചേരാനെന്നും കര്‍ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.

Related Articles

Latest Articles