Wednesday, May 15, 2024
spot_img

കന്യാസ്ത്രീകളുടെ വഞ്ചി സ്ക്വയറിലെ സമരം നല്ല ലക്ഷ്യങ്ങളോടെയല്ല; സമരത്തിനെതിരെ വിമർശനവുമായി കോടതി

കൊച്ചി: ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കന്യാസ്ത്രീകൾ നീതിക്കായി സമരത്തിനിറങ്ങിയതിൽ തെറ്റില്ല. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യം മാത്രം ഉന്നയിച്ചുകൊണ്ട് സമരം ചെയ്തത് നല്ല ഉദ്ദേശത്തോടെയെന്ന് കരുതാനാകില്ലെന്നാണ് കോടതി (Court) വ്യക്തമാക്കിയത്.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഇന്നലെ വിധി പുറപ്പെടുവിച്ചത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിലാണ് അഞ്ച് പേർ സമരത്തിനിറങ്ങിയത്. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് എത്തിയായിരുന്നു സമരം. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം.

അതേസമയം ബിഷപ്പുമായി മൽപ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണത്തിൽ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു. പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷൻ മൊഴികൾ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈൽ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പോലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

Related Articles

Latest Articles