Saturday, September 19, 2026

ഭക്തർക്കൊപ്പം നിലത്തിരുന്ന് കീർത്തനം പാടി മോദി; വീഡിയോ വൈറൽ

ദില്ലി: ഭക്തർക്കൊപ്പം നിലത്തിരുന്ന് കീർത്തനം പാടി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിരത്തിലെത്തിയാണ് (PM Modi In Shri Guru Ravidas Vishram Dham Mandir in Delhi) മോദി പ്രാർത്ഥന നടത്തിയത്. ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്.

ഇതിനുപിന്നാലെ വിശ്വാസികൾക്കൊപ്പമിരുന്ന് ശപഥ് കീർത്തനം പാടുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം ഗുരു രവിദാസിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി കുറിച്ചു. വളരെ ഏറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങൾ എന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. അതോടൊപ്പം തന്റെ മണ്ഡലമായ വാരണാസിയിലെ മന്ദിരത്തിൽ നടന്നുവരുന്ന നവീകരണത്തെക്കുറിച്ച് ഒരു മാധ്യമ റിപ്പോർട്ടും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles