Friday, May 3, 2024
spot_img

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; ഒന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശികളായ ഷംസുദ്ദീൻ, ഹമീദ് എന്നിവർ അറസ്റ്റിൽ

മലപ്പുറം: ഒന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകാര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ, തൈക്കോട്ടിൽ ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് ബസിൽ നിന്ന് കുഴൽപ്പണം പിടിച്ചിരുന്നു. മംഗലാപുരത്ത് നിന്നും കാസർകോടേക്ക് പോകുകയായിരുന്ന ട്രാൻസ്‌പോർട്ട് ബസിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയാണ് പിടികൂടിയത്. സംഭവത്തിൽ ഒരു മഹാരാഷ്‌ട്ര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പണം മുംബൈയിൽ നിന്ന് എത്തിച്ചതാണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.

Related Articles

Latest Articles