Thursday, September 24, 2026

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; രോഗമുക്തി നിരക്കിൽ വർദ്ധനവ്; 135 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് (Covid India) കേസുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 34,726,049 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7886 പേർ രോഗമുക്തരായി.

നിലവിൽ 86,415 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,41,62,765 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസമുണ്ടായ 391 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,76,869 ആയി ഉയർന്നു. കൊറോണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 1,35,99,96,267 ഡോസുകളാണ് വിതരണം ചെയ്തത്.

അതേസമയം കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. 3,404 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles