Monday, April 29, 2024
spot_img

ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസതാരം സുഭാഷ് ഭൗമിക അന്തരിച്ചു

കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരണം. 72 വയസ്സായിരുന്നു. 1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

കൊൽക്കത്തയിൽ ‘ഭോംബോൾ ദാ’ എന്നറിയപ്പെടുന്ന ഭൗമിക് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളും മികച്ച പരിശീലകനുമായിരുന്നു. പേരുകേട്ട സ്‌ട്രൈക്കറായിരുന്ന അദ്ദേഹം കൊല്‍ക്കത്ത വമ്പന്‍മാരായിരുന്ന മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, സാള്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ക്ലബ്ബ് കരിയറിൽ ആകെ 26 ട്രോഫികൾ നേടിയ താരമാണ് സുഭാഷ് ഭൗമിക്. ഇതിൽ 18 എണ്ണം മോഹൻ ബഗാനിൽ കളിക്കുമ്പോഴായിരുന്നു. 1970നും 1985നും ഇടയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായിരുന്നു. 1970നും 1985നും ഇടയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായിരുന്നു. 1979-ല്‍ വിരമിച്ചതിന് ശേഷം 1991 പരിശീലകന്‍റെ കുപ്പായത്തിലും അദ്ദേഹം തിളങ്ങി.

Related Articles

Latest Articles