നീലേശ്വരം : പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരു കുട്ടി മരിച്ചു. പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം താമസിക്കുന്ന തൃശൂർ സ്വദേശികളായ ബലേഷ് – അശ്വതി ദമ്പതികളുടെ മകൻ ശ്രീബാലു എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് പനി ബാധിക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നതിനിടെ പനി കുറയാത്തതിനാൽ എടുത്ത എക്സ് റേയിൽ ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തുകയും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വച്ചായിരുന്നു മരണം.

