Monday, May 20, 2024
spot_img

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം’ പദ്ധതിയ്ക്ക് മികച്ച തുടക്കം; ജില്ലയിൽ ആരംഭിച്ചത് 29 ഹെക്ടർ കൃഷി

സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ച ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി വഴി ജില്ലയിൽ 29.4 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റിൽ കുറയാതെ കൃഷി ആരംഭിക്കണം എന്നായിരുന്നു നിർദ്ദേശം. പത്ത് സെന്റ് മുതൽ നാല് ഏക്കർ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കിയ തദ്ദേശ സ്ഥാപനങ്ങളുണ്ട്.

വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ, വാഴ, നെല്ല്, പൂക്കൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പലതരം കൃഷികളാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അതാത് കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്.

ഞാറയ്ക്കൽ കൃഷി ബ്ലോക്കിൽ ആറ് പഞ്ചായത്തുകളിലായി 1.8 ഏക്കർ സ്ഥലത്തും, പറവൂർ നഗരസഭയിലും ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലുമായി 9.4 ഏക്കർ സ്ഥലത്തും, ആലുവ, ഏലൂർ നഗരസഭകളിലും കൃഷി ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലുമായി 3.25 ഏക്കറിലും, നെടുമ്പാശ്ശേരി കൃഷി ബ്ലോക്കിൽ വരുന്ന ആറ് പഞ്ചായത്തുകളിൽ 2.3 ഏക്കറിലും, തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലും ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലുമായി 4.3 ഏക്കറിലും , വൈറ്റില കൃഷി ബ്ലോക്കിലെ
തൃപ്പൂണിത്തുറ, മരട് നഗരസഭയിലും പഞ്ചായത്തുകളിലുമായി 8.55 ഏക്കറിലും, പെരുമ്പാവൂർ നഗരസഭയിലും കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലുമായി 2.5 ഏക്കറിലും പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൃഷിയിറക്കിയിട്ടുണ്ട്.

അങ്കമാലി നഗരസഭയിലും ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിലുമായി 5.2 ഏക്കറിലും, കീഴ്മാട് കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 2.7 ഏക്കറിലും, പൂതൃക്ക കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 4.41 ഏക്കറിലും, മൂവാറ്റുപുഴ നഗരസഭയിലും ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലുമായി 6.24 ഏക്കറിലും, കോതമംഗലം നഗരസഭയിലും ബ്ലോക്കിലെ പത്ത് പഞ്ചായത്തുകളിലുമായി 12 ഏക്കറിലും, പിറവം നഗരസഭയിലും ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലുമായി 5.1 ഏക്കറിലും, മുളന്തുരുത്തി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കറിലും പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയിട്ടുണ്ട്.

Related Articles

Latest Articles