Tuesday, May 14, 2024
spot_img

ഓൺലൈൻ ഗെയിമിങ്ങിന് മൂക്കുകയർ വീഴുന്നു!! രാജ്യത്ത് ഓൺലൈൻ ഗെയിം കളിക്കാൻ പ്രായപരിധി; കരട് പുറത്തിറക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്താൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമങ്ങൾ അടുത്ത മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകുക പ്രത്യേകം രൂപീകരിച്ച സമിതിയായിരിക്കും. ഗെയിമിങ്ങിലൂടെയുള്ള വാതുവയ്പ്പ് അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കാൻ റജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ അനുമതി ഉണ്ടായിരിക്കണം. ഗെയിമിങ് പ്ലാറ്റ്‌ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Latest Articles