Monday, April 29, 2024
spot_img

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ അപകടം; മൂന്ന് പേർക്ക് പരിക്ക്

ശബരിമല: കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്.ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവർ ഇവിടത്തെ ജീവനക്കാരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭക്തർക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.

Related Articles

Latest Articles