Sunday, October 18, 2026

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് !മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയൽ സൈറ്റിലെത്തിയാൾക്ക്നഷ്ടമായത് 8.35 ലക്ഷം

ഒറ്റപ്പാലം: മകന് വധുവിനെ തിരഞ്ഞ് മാട്രിമോണിയൽ സൈറ്റിലെത്തിയ ഒറ്റപ്പാലം സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽപ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ദുബായിൽ ഫാഷൻഡിസൈനറെന്ന് അവകാശപ്പെട്ട് ഇതിൽ ഒരു പ്രൊഫൈലിൽനിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെൺകുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടതിന് പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബൽട്രേഡർ എന്ന ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ കൂടുതൽലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഈ മാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചപ്പോൾ അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടർന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. 6,000 രൂപ ലാഭവിഹിതമായി ഇവർക്ക് ലഭിച്ചതുകൊണ്ടാണ് കൂടുതൽ പണം നിക്ഷേപിച്ചതെന്ന് ഇവർ പറഞ്ഞു.പക്ഷെ ആദ്യത്തെ തവണ മാത്രാമാണ് ലാഭവിഹിതമായി പണം ലഭിച്ചത് . പിന്നീട് ഇതിനെകുറിച്ച് ചോദിച്ചപ്പോൾ 5,885 യു.എസ്. ഡോളർ ലാഭവിഹിതമായി ആപ്പിൽ കിടക്കുന്നുണ്ടെന്നാണ് തട്ടിപ്പ് സംഘം ഇവരെ അറിയിച്ചത്.ഇതിനുപിന്നാലെ ഒറ്റപ്പാലംസ്വദേശി ഈ ട്രേഡിങ് ആപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർചെയ്തു. പരാതി ജില്ലാ പോലീസ് മേധാവി മുഖേന ഒറ്റപ്പാലംപോലീസിന് കൈമാറി അന്വേഷണം തുടങ്ങിയിട്ടുണ്ട് .

Related Articles

Latest Articles