Saturday, May 18, 2024
spot_img

ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ! കലവറ നിറയ്ക്കൽ ചടങ്ങിന് സത്രവേദി സാക്ഷിയായി ; മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് സത്രവേദിയിൽ ഇന്ന് രാവിലെ നടന്നു. രണ്ടാമത് അയ്യപ്പമഹാസത്രത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.

കലവറ നിറയ്ക്കൽ ചടങ്ങ് വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണനും കേരള സംസ്ഥാന ഗ്രാമ വികസന ബാങ്ക് ഡയറക്ടർ നവാസും ചേർന്ന് ഉദ്ഘാടനം ചെയ്തു. സത്രസമിതിയുടെ ചെയർമാൻ ശശിധരൻ എസ് മേനോൻ, ഫിനാൻസ് കൺവീനർ ടി.എസ് ജഗദീശൻ, കൺവീനർ പി. എസ് ജയരാജ്, രക്ഷാധികാരി ആർ.എസ് ചെമ്പോല, ചീഫ് കോഓർഡിനേറ്റർ കെ.റെജികുമാർ, ചീഫ് കോഓർഡിനേറ്റർ ഹരി കൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി കെ.വി പോൾ, സുനിൽ തിരുവാല്ലൂർ, സുബൈർ ഖാൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജയശ്രീ ഗോപീകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ ബിജു, വാർഡ് മെമ്പർ പി രാജീവ് കാവനാട്, കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ എം കെ ബാബു, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയവർ പങ്കെടുത്തു.

അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളും വിശിഷ്ട പൂജകളും അടങ്ങുന്ന മഹാസത്രം ഡിസംബർ പത്ത് വരെ നടക്കും. ശശിധരൻ എസ് മേനോൻ ചെയർമാനും പി. എസ് ജയരാജ് ജനറൽ കൺവീനറുമായ സത്രസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പമഹാസത്രം നടക്കുന്നത്.

ഡിസംബർ 3 ന് ശബരിമലയിൽ നിന്നും കൊളുത്തിയ അയ്യപ്പജ്യോതിയും, പൂജിച്ച അയ്യപ്പവിഗ്രഹവും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ചേർന്ന് അവിടെ നിന്നും താലം, വിവിധ കലാരൂപങ്ങൾ, താള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സത്രവേദിയിൽ എത്തുന്ന വിഗ്രഹ, ധ്വജ, അയ്യപ്പജ്യോതി ഘോഷയാത്രയോടെ ആരംഭിക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബർ 10 വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്രമംഗള സഭയ്ക്ക് ശേഷമുള്ള ദീപാരാധന, കർപ്പൂരാഴി, ധ്വജാവരോഹണത്തോടെ അവസാനിക്കും. സത്രത്തിൽ പങ്കുചേർന്ന് കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വർഷത്തിൽ പങ്കാളികളാകണമെന്ന് സത്രസമിതി അഭ്യർത്ഥിച്ചു.

https://x.com/TatwamayiNews/status/1730444710399942989?s=20

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കുന്ന മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് കാണാവുന്നതാണ്.
https://bit.ly/3ZsU9qm

Related Articles

Latest Articles