Sunday, January 11, 2026

ഒരു ഷെയ്ഖ് ഷാജഹാൻ മാത്രമേ പിടിയിലായിട്ടുള്ളൂ, നിരവധി ഷാജഹാന്മാരെ തൃണമൂൽ സംരക്ഷിക്കുന്നു! താലിബാൻ ചിന്താഗതിയുള്ളവർ സ്ത്രീകളെ വേട്ടയാടുന്നു; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ്

ദില്ലി: സന്ദേശ്ഖലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. സന്ദേശ്ഖലിയിൽ നടന്നത് അതിദാരുണമായ സംഭവം. ഒരു ഷെയ്ഖ് ഷാജഹാൻ മാത്രമേ പിടിയിലായിട്ടുള്ളൂ, തൃണമൂൽ കോൺഗ്രസിനകത്ത് ഇത്തരത്തിൽ നിരവധി ഷാജഹാൻമാരുണ്ടെന്നും ഷെഹ്‌സാദ് പൂനവാല പറഞ്ഞു. ദില്ലിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷെയ്ഖ് ഷാജഹാന്റെ കേസ് പശ്ചിമ ബംഗാൾ പോലീസിൽ നിന്നും സിബിഐയ്‌ക്ക് കൊൽക്കത്ത ഹൈക്കോടതി കൈമാറിയത് ‘സത്യമേവ ജയതേ’ എന്ന പ്രതികരണത്തോടെയാണ്. എന്നാൽ ഷെയ്ഖ് ഷാജഹാനെ പോലുള്ള നിരവധി ഷാജഹാൻമാർ തൃണമൂൽ കോൺഗ്രസിനകത്തുണ്ടെന്നുള്ളതാണ് വാസ്തവം. ഒരു ഷാജഹാനെ അവർ പുറത്താക്കി, എന്നാൽ സംരക്ഷിക്കപ്പെടുന്ന എത്രയോ ഷാജഹാന്മാർ ഇപ്പോഴും പാർട്ടിക്കകത്ത് തന്നെയുണ്ടാവും’ എന്ന് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

മുഗൾ ഭരണകാലത്തെ രാജാക്കന്മാരെയാണ് ഷാജഹാൻ പ്രതിനിധാനം ചെയ്യുന്നത്. ഇവരെ പോലെ പാവപ്പെട്ട ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഷാജഹാൻ. ഇയാളെ പോലുള്ളവരെ തൃണമൂൽ കോൺഗ്രസ് എന്നും സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും താലിബാന്റെ ചിന്താഗതിയാണ് ഇവർക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles