Sunday, May 5, 2024
spot_img

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സാങ്കേതിക തകരാർ; സുക്കർബർഗിൻ്റെ നഷ്ടം എത്രെയെന്നറിയേണ്ടെ?

ദില്ലി : മെറ്റയുടെ കീഴിലുള്ള സാമൂഹികമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും കഴിഞ്ഞ ദിവസം രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍! ചൊവ്വാഴ്ച 8.45 മുതലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമങ്ങൾ തകരാറിലായത്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല. ഫേയ്സബുക്ക് തനിയെ ലോഗ്ഡ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ്ഡ് ഇന്‍ ആകുകയും ചെയ്തു. ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് തനിയെ ലോഗ് ഔട്ട് ആയത്.

ഫേയ്സ്ബുക്ക് മെസഞ്ചർ, ത്രെഡ് എന്നീ ആപ്പുകളും പ്രവർത്തന രഹിതമായി. എന്നാല്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത് ഒന്നര മണിക്കൂറിനുശേഷമാണ് ആപ്പുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍, സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യം ഉള്‍പ്പെടെ അധികൃതര്‍ അറിയിച്ചിട്ടില്ല.

അതേസമയം, ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായതിനെ തുടർന്ന് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗിനുണ്ടായ നഷ്ടം എത്രയാണെന്ന് അറിയാമോ? സക്കർബർഗിന് ഏകദേശം 100 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചതായി Wedbush സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടർ ഡാൻ ഐവ്സ് പറഞ്ഞു.

പ്രവര്‍ത്തനം നിലച്ചതോടെ #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍റിംഗ് ആയിരുന്നു. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് എക്സില്‍ ആളുകള്‍ പോസ്റ്റ് ചെയ്തത്. നിരവധി ട്രോളുകളും വരുന്നുണ്ട്.

Related Articles

Latest Articles