Saturday, September 19, 2026

പ്രതിമ കൊണ്ട് പട്ടിണി മാറുമോയെന്ന് ചോദിക്കുന്ന ഇടതും വലതും കണ്ണ് തുറന്ന് കാണുക ; വൈറലായി വീഡിയോ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എന്ത് വികസനപദ്ധതികൾ കൊണ്ടുവന്നാലും അതിനെ നഖശിഖാന്തം എതിർക്കുക എന്നത് പ്രതിപക്ഷ പാർട്ടികളുടെ പതിവ് രീതിയാണ്. അത് ഇപ്പോൾ ഭാരതത്തിന് ഉപകാരപ്രദമായ പദ്ധതികളാണെങ്കിലും പ്രതിപക്ഷം എതിർത്തിരിക്കും. കാരണം പദ്ധതി കൊണ്ടുവന്നത് കുത്ത് ഇന്ത്യ മുന്നണി അല്ലല്ലോ…ബി.ജെ.പി സർക്കാർ അല്ലെ…അതേസമയം, ആരുടെയെങ്കിലും ഒരു പ്രതിമ സ്ഥാപിച്ചാലും അതുകൊണ്ട് പട്ടിണി മാറുമോ എന്നാണ് കേരളത്തിലെയടക്കം ഇടത് വലത് സഖാക്കന്മാർ ചോദിക്കാറുള്ളത്. ഇപ്പോഴിതാ, ഇതിന് പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന രീതിയിൽ മറുപടി നൽകുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കണ്ടല്ലോ….കേന്ദ്രസർക്കാർ എന്ത് പദ്ധതി കൊണ്ട് വന്നാലും അതിപ്പോൾ ഒരു പ്രതിമ സ്ഥാപിക്കുന്നത് ആയിരുന്നാൽ പോലും വെറുതെ ആയിരിക്കില്ല. അതുവഴി ഭാരതത്തിന് എന്ത് നേട്ടമുണ്ടാകും എന്നത് കൂടി മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ ഓരോ പദ്ധതികളും മുന്നോട്ട് വയ്ക്കുന്നത്. 3000 കോടിയുടെ ഒരു പ്രതിമ കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലവായ തുക അവർക്ക് അതുവഴി തന്നെ നേടിയെടുക്കാനും സാധിക്കുന്നുണ്ട്. അല്ലാതെ….ഇവിടെ പ്രതിപക്ഷ പാർട്ടികൾ പ്രേതേകിച്ച് കേരളത്തിലെയും മറ്റും നേതാക്കൾ ചെയ്യുന്നത് പോലെ വല്ലയിടത്തും റോഡിനരികിലും മറ്റുമല്ല പ്രതിമ സ്ഥാപിച്ച് വെറുതെ കാശ് പൊടിക്കുന്നത്.

Related Articles

Latest Articles