Monday, September 28, 2026

ഓപ്പറേഷന്‍ തൂഫാന്‍: 127 പേർ അറസ്‌റ്റിൽ ;106 കേസുകളെടുത്ത് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 127 പേര്‍ അറസ്റ്റിലായി. 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 39 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ചു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 62 കേസുകളും കോട്പ (COTPA) പ്രകാരം 45 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 20.074 ഗ്രാം എം.ഡി.എം.എയും 0.215 കി.ഗ്രാം കഞ്ചാവും 3.3 ഗ്രാം ബ്രൗണ്‍ ഷുഗറും, 1.3 ഗ്രാം മെത്താംഫെറ്റമിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6394 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6873 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 4389.535 ഗ്രാം, കഞ്ചാവ് 463.704 കി.ഗ്രാം. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 107 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6795 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 328 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5385 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും

Related Articles

Latest Articles