Sunday, April 28, 2024
spot_img

സംസ്ഥാനത്തെ ക്രമസമാധാനം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പൊലീസിനെ (Police) നിയന്ത്രിക്കുന്നത് സിപിഎം നേതാക്കള്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

കേരളം ക്രമസമാധാനം തകർന്ന നാടാകണമെന്നാണ് പലരുടേയും മോഹമെന്ന് മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തിന് മറുപടി നൽകവെ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനം ഗുണ്ടകളുടെ ഇടനാഴിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷം സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Related Articles

Latest Articles