Tuesday, April 23, 2024
spot_img

കനത്തമഴ: പമ്പ ഡാമിൽ ഓറഞ്ച് അലർട്ട്; ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുത്; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

പത്തനംതിട്ട: നീരൊഴുക്ക് വർദ്ധിച്ചതിനാൽ പമ്പ (Pampa)അണക്കെട്ടിലെ ജലനിരപ്പിൽ വർദ്ധന. ഇതിനെ തടർന്ന് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും .ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് കലക്ടർ അറിയിച്ചു. 983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. 984 എത്തിയിൽ ഡാമില്‍‌ റെഡ് അലർട്ട് പ്രഖ്യാപിക്കും.

ജലനിരപ്പ് 984.50 മീറ്റര്‍ എത്തുമ്പോൾ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ ഡാമില്‍നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നുവിടും. ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Latest Articles