Friday, May 3, 2024
spot_img

മറ്റു ജനനായകർ ഇദ്ദേഹത്തെ കണ്ടുപഠിക്കണം; പഠിക്കാന്‍ ഫോണ്‍ ഇല്ലെന്ന സങ്കടം പറഞ്ഞ വിദ്യാര്‍ഥിനിയ്ക്ക് സ്മാര്‍ട് ഫോണും പലഹാരവുമായി നേരിട്ടെത്തി സുരേഷ് ഗോപി എം പി

മലപ്പുറം: പഠിക്കാന്‍ ഫോണ്‍ ഇല്ലെന്ന വിഷമം അറിയിച്ച വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് സ്മാര്‍ട് ഫോണും പലഹാരവുമായാണ് സുരേഷ് ഗോപി എത്തിയത്. മാത്രമല്ല സാമ്പത്തിക പരാധീനത കാരണം പെണ്‍കുട്ടിയുടെ വീട് നിര്‍മ്മാണം പാതി മുടങ്ങിയ അവസ്ഥയിലായിരുന്നു. ആ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി അവിടെനിന്നും മടങ്ങിയത്.

എസ് എസ് എല്‍ സി വിദ്യാര്‍ഥിനിയാണ് ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് സ്മാര്‍ട് ഫോണ്‍ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം.പിയെ വിളിച്ച്‌ അറിയിച്ചത്. വിഷമിക്കേണ്ടെന്നും വഴിയുണ്ടാക്കാമെന്നുമായിരുന്നു അപ്പോൾ താരത്തിന്‍റെ മറുപടി. തുടർന്ന് വിദ്യാര്‍ഥിനിയുടെ പേരും മറ്റ് വിവരങ്ങളും സുരേഷ് ഗോപി ചോദിച്ച്‌ മനസിലാക്കി.

എന്നാല്‍ ഇത്ര പെട്ടെന്ന് സഹായഹസ്തവുമായി മലയാളത്തിന്‍റെ സൂപ്പര്‍ താരം വീട്ടിലെത്തുമെന്ന് പെണ്‍കുട്ടി കരുതിയില്ല.പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞതായിരുന്നു. ഈ വഴിയെ പ്രിയ നടന്‍ എത്തുമെന്നും ആ പെണ്‍കുട്ടി കരുതിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപി, ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തിയത്.

കൊച്ചിയില്‍ നിന്നാണ് സുരേഷ് ഗോപി മലപ്പുറത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കൊച്ചിയില്‍ നിന്ന് വാങ്ങിയ പലഹാരങ്ങളും താരം കയ്യിൽ കരുതിയിരുന്നു. അപ്രതീക്ഷിതമായി സുരേഷ് ഗോപി വന്നപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്ക് ഉണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെണ്‍കുട്ടിയുടെ വീടു നിര്‍മ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തന്‍റെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. ഇതിന്‍റെ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെണ്‍കുട്ടിയോടും കുടുംബത്തിനോടും പറഞ്ഞു കഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles