Tuesday, October 6, 2026

ഒന്നരവയസുകാരന്റെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ പുറത്തെടുത്തു

ആഗ്ര: കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തലയില്‍ കുടുങ്ങിയപ്പോയ പാത്രം പുറത്തെടുത്തത്. കുട്ടിയുടെ തലയില്‍നിന്ന് പാത്രം മാറ്റുന്നതിനായി വര്‍ക്ക് ഷോപ്പ് മെക്കാനിക്കിന്‍റെ സഹായവും ഡോക്ടര്‍മാര്‍ തേടിയിരുന്നു. പാത്രം മുറിച്ചെടുത്താണ് കുക്കറിനകത്ത് കുടുങ്ങിയ കുട്ടിയുടെ തല പുറത്തെടുത്തത്.

കുട്ടി കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. വീട്ടില്‍ വെച്ച്‌ പാത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല കൂടുതല്‍ അകത്തേക്ക് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വീടിന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെവെച്ച്‌ തല പുറത്തെടുക്കാൻ നടത്തിയ ശ്രമവും വിഫലമായി. തുടര്‍ന്ന് ആഗ്രയിലെ മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. അവിടെവെച്ച്‌ നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ പാത്രം എടുക്കുകയായിരുന്നു.

ഡോക്ടർമാർ മെക്കാനിക്കിന്‍റെ സഹായത്തോടെയാണ് കുടുങ്ങിയ പാത്രം മുറിച്ചുമാറ്റിയത്. പാത്രം മുറിച്ച്‌ തല പുറത്തെടുക്കുന്നതിനിടെ കുട്ടിയ്ക്ക് നിസാരമായ പരിക്കുകള്‍ പറ്റിയിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ഡോക്ടര്‍മാര്‍ക്കും മെക്കാനിക്കിനും കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles