കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞില്ല. വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ ആണ് ഉത്തരേന്ത്യൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാത്രമല്ല തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ജലാശയത്തിൽ കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കാണ് കണ്ടെത്തിയത്. ഇതേതുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
അതേസമയം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫിസർ അറിയിച്ചു.

