Saturday, April 27, 2024
spot_img

മച്ചാനിത് പോരെ..
5,999 രൂപയ്ക്ക് സാധാരണക്കാർക്കായൊരു തകർപ്പൻ സ്മാർട്ട് ഫോൺ !!
ഫെയ്സ് ഐഡി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഒട്ടനവധി ഫീച്ചറുകൾ

ഐടെലിന്റെ പുതിയ ഹാൻഡ്സെറ്റ് എ60 (Itel A60) ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. സാധാരണക്കാരെ ലക്‌ഷ്യം വച്ച് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോണിൽ 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീനാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. ഡിസ്പ്ലേക്ക് 120Hz ടച്ച് സാംപിൾ റേറ്റും ഉണ്ട്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 2 ജിബി റാമുമായി ജോടിയാക്കിയ 1.4GHz ക്വാഡ് കോർ SC9832E ആണ് പ്രോസസർ. എ60 ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 5,999 രൂപയാണ് വില. മൂന്ന് കളർ ഓപ്ഷനുകളിൽഫോൺ ലഭ്യമാണ് – ഡോൺ ബ്ലൂ, വെർട്ട് മെന്തെ, സഫയർ ബ്ലാക്ക്.

ഐടെൽ എ60ന്റെ പിൻ പാനലിൽ എൽഇഡി ഫ്ലാഷോടുകൂടിയ ഡ്യുവൽ 8 മെഗാപിക്സൽ എഐ ക്യാമറയുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്കുമാണ് ഫോണിന്റെ മറ്റു സവിശേഷതകൾ.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (128 ജിബി വരെ) 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ സിം പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ ഐറ്റൽ എ60-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 750 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും 30 മണിക്കൂർ വരെ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

എ60 വാങ്ങുന്നവർക്ക് ആദ്യ 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു . പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഐടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും പുതിയ ഹാൻഡ്സെറ്റ് വാങ്ങാം.

Related Articles

Latest Articles