അഹമ്മദാബാദ്: പുല്‍വാമ ഭീരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 250ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞായറാഴ്ച അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.
അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ രണ്ട് പ്രധാന തിരിച്ചടികളേക്കുറിച്ച് അമിത് ഷാ പറഞ്ഞു. ഉറിയിലും പുല്‍വാമയിലുമുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കി. പുല്‍വാമയില്‍ ആക്രമണം നടന്ന് 13-ാം ദിവസമാണ് സൈന്യം തിരിച്ചടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബലാക്കോട്ടിലെ ആക്രമണത്തേക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്റെ ആദ്യത്തെ പ്രതികരണമാണിത്. സംഭവത്തില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാരും വ്യോമസേനയും ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. നേരത്തെ വ്യോമാക്രമണത്തെ ഭരണകക്ഷി വലുതാക്കിക്കാണിക്കുന്നുവെന്നും സൈനിക നീക്കത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപണമുയർത്തിയിരുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…