Sunday, May 5, 2024
spot_img

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പണപ്പിരിവിലൂടെ,കോടികൾ മുക്കി;പണം പിരിച്ചത് പാവങ്ങളെ സഹായിക്കാനെന്ന പേരിൽ

കത്തുവ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ. ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപണം. പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  കത്തുവ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല.

15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി.കെ. സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. ഇത് പുറത്തുപറയാതിരിക്കാന്‍ തനിക്കെതിരേ ഭീഷണികള്‍ ഉണ്ടെന്നും യൂസഫ് പറയുന്നു.

Related Articles

Latest Articles