Sunday, October 25, 2026

പി.വി. അൻവറിനെതിരെ ഭൂപരിഷ്കരണ നിയമം ലംഘിച്ചെന്ന് പരാതി,മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യം

മലപ്പുറം: നവകേരള സദസിൽ പി.വി. അൻവർ എം.എൽ.എക്കെതിരെ ഭൂപരിഷ്കരണ നിയമം ലംഘിച്ചുവെന്ന് പരാതി. എം.എൽ.എയും കുടുംബവും കൈവശം വെക്കുന്ന മിച്ചഭൂമി സർക്കാറിലേക്ക് കണ്ട് കെട്ടണമെന്ന താമരശ്ശേരി താലൂക്ക് ലാൻ്ഡ് ബോർഡ് ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് പരാതി. പരിധിയിൽ കവിഞ്ഞ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം.

     ചേ​ലേമ്പ്ര പുല്ലിപ്പറമ്പ് കെ.വി. ഷാജിയാണ് പരാതിക്കാരൻ. താൻ ഭൂരഹിതനാണെന്നും അൻവറിനെതിരെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന ലാൻ്ഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻ്ഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

    കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ തുടർച്ചയായി സർക്കാർ വീഴ്ച വരുത്തിയതായും പരാതിയിലുണ്ട്. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൻ്റെ നവകേരള സദസ്സിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലാണ് കെ.വി. ഷാജി പരാതി നൽകിയത്.

Related Articles

Latest Articles