Sunday, September 20, 2026

ഇരിട്ടിയിൽ തെരുവ് നായക്കൂട്ടം കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്

കണ്ണൂർ : തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേർക്ക് പരിക്ക്. ഇരിട്ടിയിലാണ് അപകടം ഉണ്ടായത്. പടിയൂർ ആര്യങ്കോട് സ്വദേശി ഓട്ടോ ഡ്രൈവർ കെ ടി തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം, കോട്ടയത്തും സമാന സംഭവം ഉണ്ടായി. നായയുടെ ആക്രമണത്തിൽ സ്‌കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിക്കും സ്‌കൂട്ടർ മറിഞ്ഞ് അഭിഭാഷകനുമാണ് പരുക്കേറ്റത്. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയം വീട്ടിൽ കാർത്തിക് ശാരംഗനാണ് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റത്. നായയെ ഇടിച്ചു വാഹനം മറിഞ്ഞു റോഡിൽ വീണ കാർത്തിക്കിന്റെ രണ്ടു പല്ലുകൾ തെറിച്ചു പോയി. കൂടാതെ വലതു കാലിന്റെ മുട്ടിനും കൈകൾക്കും നെറ്റി, മൂക്ക് എന്നിവിടങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. നിലവിൽ ഇയാൾ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles