Wednesday, October 21, 2026

ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തിലെത്തുന്ന ‘പട’യിലെ അരവിന്ദന്‍ മണ്ണൂരിന്റെ പോസ്റ്റർ പുറത്തുവിട്ടു

ജോജു ജോര്‍ജ് പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘പട’. കമല്‍ കെ എം ആണ് ചിത്രത്തിന്റെ
രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന അരവിന്ദന്‍ മണ്ണൂര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഈ മാസം തീയറ്ററിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന തുടങ്ങി നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമയാണിത്.

Related Articles

Latest Articles