Tuesday, October 6, 2026

പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല; ദിലീപിന്റെയുൾപ്പെടെ ഫോണുകൾ പരിശോധിയ്ക്കുക തിരുവനന്തപുരത്ത്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല. ഫോണുകള്‍ നേരിട്ട് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയക്കുമെന്ന് കോടതി അറിയിച്ചു.

ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിഭാഗത്തിന്റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആനി വർഗീസിന്റെ ഉത്തരവ്. ഫോണുകള്‍ കോടതിയില്‍ വച്ച്‌ തുറന്നു പരിശോധിച്ചതിനു ശേഷം പരിശോധനയ്ക്ക് അയക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫോറന്‍സിക് സയന്‍സ് ലാബില്‍ എത്തുമ്പോൾ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണുകള്‍ തെറ്റാണെകില്‍ വീണ്ടും സമയമെടുക്കും എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

Related Articles

Latest Articles