Saturday, September 26, 2026

മുന്ദ്ര മയക്കുമരുന്ന് കേസ്; പിന്നിൽ പാക് ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി എൻഐഎ

ദില്ലി: 21,000 കോടി രൂപയുടെ മുന്ദ്ര മയക്കുമരുന്ന് കടത്ത് കേസിൽ 16 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു, പിടിച്ചെടുത്ത വൻതോതിലുള്ള അഫ്ഗാൻ (Afganisthan) ഹെറോയിൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലേക്ക് കടത്തുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.

മയക്കുമരുന്ന് കടത്ത് വഴി ലഭിക്കുന്ന തുക ഹവാല വഴി വിദേശത്തേക്ക് എത്തിക്കും. ശേഷം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുക ഉപയോഗിക്കാനായിരുന്നു പദ്ധതി. കേസുമായി ബന്ധപ്പെട്ട് 11 അഫ്ഗാന്‍ പൗരന്മാര്‍, നാല് ഇന്ത്യക്കാര്‍, ഒരു ഇറാനിയന്‍ എന്നിങ്ങനെ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സെപ്തംബർ 12 ന് 3000 കിലോ ഹെറോയിനുമായി മുന്ദ്രാ തുറമുഖത്ത് നിന്ന് കണ്ടെയ്നർ പിടിച്ചെടുത്തിരുന്നു. അഫ്‍ഗാനിൽ നിന്നുള്ള ഈ കണ്ടെയ്നർ ഇറാൻ വഴിയാണ് ഗുജറാത്ത് തുറമുഖത്തെത്തിയത്. ആദ്യം ഡിആർഐ ആണ് കേസന്വേഷിച്ചത്. അഫ്ഗാൻ പൗരൻമാർ അടക്കം എട്ടുപേരുടെ അറസ്റ്റും അന്ന് രേഖപ്പെടുത്തി. അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ടാൽക്ക്‌ സ്‌റ്റോൺ പൊടിയെന്ന വ്യാജേന മയക്കുമരുന്ന്‌ കടത്താനായിരുന്നു ശ്രമം. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ആഷി ട്രേഡിങ് കമ്പനിയാണ്‌ കണ്ടെയ്‌നർ ഇറക്കുമതി ചെയ്തത്‌.

Related Articles

Latest Articles