Sunday, May 5, 2024
spot_img

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 71 ലക്ഷം രൂപയുടെ കുഴൽപ്പണം; രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2 പേർ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. 71 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊപ്പം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 4.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരി വഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പോലീസ് കുഴൽപ്പണം പിടികൂടിയത്. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 71,50,000 രൂപയാണ് പോലീസ് പിടിച്ചെടുത്തത്.

ഇവർ പണം ഒളിപ്പിച്ചിരുന്നത് കെ എൽ 51M 3235 അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സിന്റെ ഡാഷ് ബോർഡിലും സീറ്റിന്റെ അടിയിലും രഹസ്യ അറ ഉണ്ടാക്കിയായിരുന്നു. സംഭവത്തിൽ ഷംസുദ്ദീൻ, അബ്ദുൾ ജബ്ബാർ എന്നിവരാണ് അസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാനമായ രീതിയിൽ കഴിഞ്ഞമാസവും ഇവിടെ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു

Related Articles

Latest Articles