Thursday, October 8, 2026

തൊഴിലുമില്ല നിക്ഷേപവുമില്ല; സാക്ഷരതാ നിരക്കിൽ ഏറ്റവും പിന്നിൽ; ഗ്ലോബൽ ഇന്നൊവേഷൻ സൂചികയിൽ പാകിസ്ഥാൻ 99-ാം സ്ഥാനത്ത്; ഇന്ത്യ 46-ാം സ്ഥാനത്ത്

ഇസ്ലാമാബാദ്: ആഗോള സാക്ഷരതാ നിരക്കിൽ പാകിസ്ഥാൻ ഏറ്റവും പിന്നിലെന്ന് റിപ്പോർട്ട് പുറത്ത്. 2021 ലെ ആഗോള ഇന്നൊവേഷൻ സൂചിക പുറത്തുവന്നതോടെയാണ് വിദ്യാഭ്യാസ രംഗത്തുള്ള പാകിസ്ഥാന്റെ അവസ്ഥ വ്യക്തമായത്.

സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, യുഎസ് എന്നിവയാണ് ഇന്നൊവേഷൻ സൂചികയിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. ഇന്ത്യ 46-ാം സ്ഥാനത്തും, വിയറ്റ്‌നാം 44-ാം സ്ഥാനത്തും, ഇറാൻ 60-ാം സ്ഥാനത്തുമാണ് ഉള്ളത്.

വിദ്യാഭ്യാസ രംഗത്തുള്ള നിക്ഷേപത്തിലും തൊഴിൽ പരിശീലനത്തിലും പാകിസ്ഥാൻ ഏറെ പിന്നിലാണ്. 132 രാജ്യങ്ങളിലായി നടത്തിയ സർവ്വേയിൽ 99-ാം സ്ഥാനത്താണ് പാകിസ്ഥാൻ.

മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ സാക്ഷരതാ നിരക്ക് കണക്കുകൂട്ടിയാൽ ഏഷ്യയിൽ വെച്ച് പാകിസ്ഥാനാണ് ഏറ്റവും പിന്നിലുള്ളത്.

ഗവേഷണ വികസനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്‌ക്കുന്ന നൂതന പ്രവർത്തനങ്ങൾ എന്നിവയുടെ നവീകരണത്തിന് ആവശ്യമായ നിക്ഷേപം നടത്താൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ വിദ്യാഭ്യാസ രംഗത്തുള്ള പാകിസ്ഥാന്റെ ചെലവ് അതിന്റെ ജിഡിപിയുടെ ഏകദേശം 2.9 ശതമാനം മാത്രമാണ്. രാജ്യത്തെ സാക്ഷരതാ നിരക്ക് 62.3 ശതമാനമാണ്. ഇതിൽ സ്ത്രീ സാക്ഷരതാ നിരക്ക് 51.7 ശതമാനത്തിൽ താഴെയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നുണ്ട്.

Related Articles

Latest Articles