ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഇന്ത്യൻ കപ്പൽ നടുക്കടലിൽ വെച്ച് ഉണ്ടായ ഗുരുതരമായ ജനറേറ്റർ തകരാറിനെത്തുടർന്ന് പൂർണ്ണമായും വൈദ്യുതി ബന്ധം നിലച്ച് നിശ്ചലമായി. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ നിയന്ത്രണം വിട്ട് ഒഴുകാൻ തുടങ്ങുകയും കപ്പൽ പാകിസ്ഥാന്റെ സെർച്ച് ആൻഡ് റെസ്ക്യൂ റീജിയണിനുളളിൽ ആയതിനാലും മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ (MRCC) പാകിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു #mvqautam #indianshiprescue #arabiansea #pakistannavy #maritimerescue #searescue #indiannavy #shippingnews #emergencyatsea #mumbaimrcc #navalsafety #humanitarianmission #maritimesecurity #gulfofoman #tatwamayinews

