Thursday, May 9, 2024
spot_img

സ്ത്രീകളെ ജീവിക്കാൻ അനുവദിക്കാത്ത പാകിസ്ഥാൻ !!
ആഗോളതലത്തിൽ സ്ത്രീ സുരക്ഷയിലെ മോശം രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്

ഇസ്ലാമാബാദ് : മനുഷ്യാവകാശങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതിൽ ഒന്നാമതുള്ള രാജ്യമാണ് പാകിസ്ഥാൻ. ദൈനം ദിന ചിലവിനായി അമേരിക്ക അടക്കമുള്ള സാമ്പത്തിക ശക്തികളുടെ മുന്നിൽ താണു നിൽക്കുന്നതിനാൽ ഇത്തരം വാർത്തകൾ ഒരിക്കലും പുറത്തു വരാതിരിക്കാൻ പാകിസ്ഥാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പുറത്തറിയുന്നതിലും എത്രയോ ഇരട്ടി മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ത്രീകളോടുള്ള വിവേചനത്തിന്റെ കാര്യത്തിൽ ഏറ്റവും മോശമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ. പട്ടികയിൽ അഫ്ഗാനിസ്ഥാനാണ് ഒന്നാമത്.

സ്‌ത്രീപീഡനം-ബലാത്സംഗം, ആസിഡ് ആക്രമണം, കൊലപാതകം, നിർബന്ധിത വിവാഹം, ഗാർഹിക പീഡനം എന്നിവ പാകിസ്ഥാനിൽ സർവ്വസാധാരണമാണെന്ന് 2022-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ലിംഗ അസമത്വത്തിന്റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമാണ് പാകിസ്ഥാൻ. വിദ്യാഭ്യാസം, തൊഴിൽ വിപണി, കായികം തുടങ്ങിയ മേഖലകളിലെല്ലാം കുട്ടികൾ, സ്ത്രീകൾ, ഭിന്നലിംഗക്കാർ, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ എന്നിവർ ദുരുപയോഗം ചെയ്യപ്പെടുന്നു.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും നടപ്പിലാകുന്നില്ല . മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശവ ശരീരങ്ങൾ കണ്ടെടുക്കുന്നു .വിശപ്പ് സഹിക്കാനാവാതെ ബാക്കി വരുന്ന ഭക്ഷണത്തിനും ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾക്കും മറ്റും വേണ്ടി ഓടിയെത്തുന്ന കുട്ടികളെ മാഫിയ വലയിൽ വീഴ്ത്തുന്നു. അശ്ലീല ചലച്ചിത്ര നിർമാതാക്കൾ ഭക്ഷണത്തിനായി അലയുന്ന പെൺകുട്ടികളെ തേടി കണ്ടെത്തി വേശ്യാലയങ്ങൾക്കു വിൽക്കുന്നെന്നും ആൺകുട്ടികൾ സ്വവർഗരതിയുടെ ഇരകളാകുകയാണെന്നും പോറെഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles