Sunday, May 5, 2024
spot_img

വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍; ഇന്ത്യ അതീവ ജാഗ്രതയില്‍

ശ്രീനഗര്‍ : ബാലാകോട്ട് ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍. കശ്മീരിലെ നൗഷെരയിലും അഖ്‌നൂറിലുമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പാക് അധിനിവേശ കശ്മീരിലെ ജയ്‌ശെ മുഹമ്മദ് താവളങ്ങളില്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ ഇന്ത്യ ശക്തമാക്കിയിരുന്നു. ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് വ്യോമസേനക്കും കരസേനക്കും ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി എസ് ധനോവ എന്നിവരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരക്ഷ ശക്തമാക്കിയത്.
ഇന്നു പുലര്‍ച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ബാലകോട്ടിലെ പരിശീലനകേന്ദ്രത്തില്‍ ബോംബിട്ട് ഇരുന്നൂറിലധികം ഭീകരരെ വധിച്ചിരുന്നു.

Related Articles

Latest Articles