Friday, April 26, 2024
spot_img

കേരള ജനത കാത്തിരുന്ന ആ പോസ്റ്റ്‌ ഒടുവില്‍ എത്തി; “ഹൗ ഈസ് ദി ജോഷ്”, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ചു നടൻ മോഹൻലാൽ. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാല്‍ എന്ന ആരാധകരുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും വീഴാന്‍ അധികം താമസമുണ്ടായില്ല.

ഹൗ ഈസ് ദി ജോഷ് എന്ന ചോദ്യത്തിനൊപ്പം #IndiaStrikesBack #IndiaAirForce #JaiHind എന്നീ ഹാഷ്ടാഗുകളും മോഹന്‍ലാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറുപടിയായി ‘ഹൈ സര്‍’ പറഞ്ഞവരും കുറവല്ല. പുല്‍വാമ ആക്രമണത്തില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹത്തിന്റെ ഹൈദരാബാദിലെ സെറ്റില്‍ ദീപം തെളിയിച്ച്‌ ആദരമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും, സഹ താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ദീപം തെളിയിച്ച്‌ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചത്.

Related Articles

Latest Articles